സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍; കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. അത്റ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. 4-1 എന്ന സ്‌കോര്‍ നിലയിലായിരുന്നു റയല്‍ വിജയം നേടിയത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്.

മത്സരത്തിന്റെ നൂറ്റിപ്പതിനഞ്ചാം മിനിറ്റില്‍ റയലിന്റെ ഫെഡറികോ വെല്‍വെര്‍ദെ ചുകപ്പ് കാര്‍ഡില്‍ പുറത്തായി. റയലിന് വേണ്ടി ഡാനി കര്‍വാജല്‍, റോഡ്രിഗോ, ലുക മോഡ്രിച്ച്, സെര്‍ജിയോ റമോസ് തുടങ്ങിയ താരങ്ങള്‍ കിക്കെടുത്തു.

റയലിന്റെ ഗോള്‍ കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനമാണ് റയലിനെ തുണച്ചത്.

Top