റൊണാള്‍ഡോയ്ക്ക് പകരം സലായെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം

salah

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം മുഹമ്മദ് സലായെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നു. യുവന്റസിലേക്ക് ചോക്കേറിയ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് പകരക്കാരനായിട്ടാണ് ഈജിപ്ഷ്യന്‍ താരമായ സലായെ ടീമിലെത്തിക്കാന്‍ റയല്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ ലിവര്‍പൂള്‍ താരമായ സലാ കഴിഞ്ഞ സീസണില്‍ ക്ലബിനു വേണ്ടി 44 ഗോള്‍ നേടിയിരുന്നു.

സലായെ ടീമിലെത്തിക്കുന്നതിനു മുന്നോടിയായി റയല്‍ മാനേജ്‌മെന്റ് ലിവര്‍പൂള്‍ താരമായ സലായുടെ ഏജന്റുമായി ആദ്യവട്ട ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സലായെ കിട്ടിയില്ലെങ്കില്‍ ടോട്ടനത്തിന്റെ ഹാരി കെയ്‌നെയാണ് റയല്‍ ലക്ഷ്യമിടുന്നത്.

Top