ബാഴ്സലോണയെ കീഴടക്കി റയല്‍ മാഡ്രിഡ് ഒന്നാമത്

ലാലിഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. ബാഴ്സലോണയെ കീഴടക്കിയാണ് റയല്‍ മാഡ്രിഡ് ഒന്നാംസ്ഥാനത്ത് എത്തിയത്. അലാവെസിനെ 2-1നാണ് തോല്‍പ്പിച്ചത്.

ടോണി ക്രൂസ് എടുത്ത ഫ്രീകിക്കിലൂടെയാണ് ക്യാപ്റ്റന്‍ റാമോസ് റയല്‍ മാഡ്രിഡിനെ 52ആം മിനുറ്റില്‍ മുന്നിലെത്തിക്കാൻ സാധിച്ചത്.

മത്സരത്തിനിടെ മഴ ഉണ്ടായിട്ടും ഫൗളുകള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. മത്സരത്തിനിടെ 29 തവണയാണ് റഫറി ഫൗള്‍ വിളിച്ചത്. വിസിലൂതിയത്. മത്സരത്തില്‍ അലാവെസിന് നാലും റയലിന് മൂന്നും മഞ്ഞക്കാര്‍ഡുകളാണ് ലഭിച്ചത്.

14 കളിയില്‍നിന്ന് 31 പോയന്റുമായാണ് റയല്‍ മഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്. 28 പോയന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുമാണ്.

Top