ബ്രസീലിയന്‍ യുവതാരം റോഡ്രിഗോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി

സ്‌പെയിന്‍: ബ്രസീലിയന്‍ യുവതാരം റോഡ്രിഗോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. 45 മില്യണ്‍ യൂറോയ്ക്കാണ് സാന്റോസില്‍ നിന്നും താരം മാഡ്രിഡില്‍ എത്തുന്നത്. വിനീഷ്യസ് ജൂനിയറിനു പിന്നാലെയാണ് റോഡ്രിഗോയും സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തുന്നത്.

റോഡ്രിഗോയെ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമിച്ചിരുന്നെങ്കിലും അവസാനം ബ്രസീലിയന്‍ താരം മാഡ്രിഡില്‍ എത്തുകയായിരുന്നു. സാവോ പോളോയിലെ ഒസാകോയില്‍ ജനിച്ച റോഡ്രിഗോ പതിനൊന്നാം വയസിലാണ് സാന്റോസിന്റെ യൂത്ത് പ്രോഗ്രാമില്‍ ചേര്‍ന്നത്. സാന്റോസിനു വേണ്ടി ഏഴു മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍ റോഡ്രിഗോ നേടിയിട്ടുണ്ട്.

Top