സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ച്ചാണ് ആഞ്ചലോട്ടിയും സംഘവും കിരീടധാരികളായത്. ലൂക്ക മോഡ്രിച്ചിന്റെ സൂപ്പര്‍ ഫിനിഷിംഗും കരീം ബെന്‍സേമയുടെ പെനാല്‍റ്റിയുമായിരുന്നു റയലിന്റെ ഗോള്‍ ചാരുതകള്‍. സൂപ്പര്‍കപ്പില്‍ റയല്‍ 12ാം തവണയാണ് മുത്തമിടുന്നത്.

കിക്കോഫ് മുതല്‍ കളിയുടെ നിയന്ത്രണം കാല്‍ക്കല്‍ ഭദ്രമാക്കിയായിരുന്നു കിരീടത്തിലേക്ക് റയലിന്റെ പ്രയാണം. 38ാം മിനുറ്റില്‍ വലതുവിംഗിലൂടെ കുതിച്ച റോഡ്രിഗോ മറിച്ചുനല്‍കിയ പന്ത് സൂപ്പര്‍ ഫിനിഷില്‍ വലയിലാക്കുകയായിരുന്നു പ്രായത്തെ വെല്ലുന്ന മികവുമായി മോഡ്രിച്ച്. രണ്ടാംപകുതിയില്‍ 52ാം മിനുറ്റില്‍ എതിര്‍ താരത്തിന്റെ ഹാന്‍ഡ് ബോളില്‍ വീണുകിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് ബെന്‍സേമ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.

 

Top