റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച താരങ്ങള്‍ക്കായി റയല്‍ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടതെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്തയാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു മുമ്പാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മത്സരത്തില്‍ ഡയസ് പങ്കെടുക്കാന്‍ സാധ്യതയില്ല. ഡയസ് പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ് താരമെന്നും ക്ലബ്ബ് അറിയിച്ചു.

Top