ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ്

മാഡ്രിഡ് : ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ്. കഴിഞ്ഞ മാസം വലൻസിയയ്ക്കെതിരെയുള്ള ലാ ലിഗ മത്സരത്തിൽ താൻ നേരിട്ട വംശീയാധിക്ഷേപത്തിനെതിരെ വിനിഷ്യസ് ശക്തമായി രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. കളിക്കിടെ വംശീയാധിക്ഷേപമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും വിനിഷ്യസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിക്കും. സ്പെയിനിൽ സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കെത്തിയ ബ്രസീൽ ടീമുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ചർച്ച നടത്തി. നാളെ ഗിനിയെ നേരിടുന്ന ബ്രസീൽ ചൊവ്വാഴ്ച സെനഗലിനെയും നേരിടും.

Top