ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. റയലിനായി വിനീഷ്യസ് ജൂനിയര്‍ രണ്ടും മാര്‍കോ അസന്‍സിയോ ഒരു ഗോളും നേടി.

ബൊറൂസിയ ഡോട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. കെവിന്‍ ഡി ബ്രൂണെ, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക് – പിഎസ്ജിയെയും ചെല്‍സി – പോര്‍ട്ടോയെയും നേരിടും.

 

Top