കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറില്‍ നിന്ന്‌ റയല്‍ പുറത്ത്

മഡ്രിഡ്: കോപ്പ ഡെല്‍ റേ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് റയല്‍ മഡ്രിഡ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയാണ് റയലിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കിന്റെ വിജയം.

അലക്സാണ്ട്രോ ബെറെന്‍ഗ്യൂവര്‍ റെമിറോയാണ് അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്.

സൂപ്പര്‍ താരം കരിം ബെന്‍സേമയില്ലാതെയാണ് റയല്‍ കളിച്ചത്. യുവതാരം വിനീഷ്യസ് ജൂനിയര്‍ നിറം മങ്ങിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. അസെന്‍സിയോയും റോഡ്രിഗോയും ടോണി ക്രൂസും കാസെമിറോയും മോഡ്രിച്ചും കുര്‍ട്വയുമെല്ലാം കളിച്ചിട്ടും റയലിന് വിജയം നേടാനായില്ല.

 

Top