സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്. ആവേശകരമായ പോരാട്ടത്തില്‍ അത്ലറ്റികോ ഡി മാഡ്രിഡിനെ തോല്‍പ്പിച്ചാണ് റയല്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളിനാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനില പാലിച്ചു. എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ നേടിയ റയല്‍ വിജയം ആധികാരികമാക്കി.

രണ്ടാം പകുതിയിലും ആവേശപ്പോരാട്ടം തുടര്‍ന്നു. 78-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗെറിന്റെ സെല്‍ഫ് ഗോള്‍ വീണ്ടും അത്ലറ്റികോ ഡി മാഡ്രിഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ മാഡ്രിഡ് ഗോള്‍മഴ അവിടെയും അവസാനിച്ചില്ല. 85-ാം മിനിറ്റില്‍ ഡാനി കാര്‍വഹല്‍ റയലിന്റെ സമനില കണ്ടെത്തി. പിന്നാലെ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോളെണ്ണം മൂന്നായിരുന്നു.എക്‌സ്ട്രാ ടൈമിലും ഏറെക്കുറെ സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് 116-ാം മിനിറ്റില്‍ സാവിച്ചിന്റെ സെല്‍ഫ് ഗോള്‍ വന്നത്. ഇതോടെ റയല്‍ മത്സരത്തില്‍ മുന്നിലെത്തി. 122-ാം മിനിറ്റില്‍ ബ്രാഹിം ഡയസ് റയല്‍ വിജയത്തിന്റെ മാറ്റ് കൂട്ടി. അവസാന നിമിഷം പുറത്തിറങ്ങി കളിച്ച അത്ലറ്റികോ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലാക്കിന്റെ തീരുമാനം റയലിന്റെ അഞ്ചാം ഗോളിന് വഴിവെച്ചു. നാളെ പുലര്‍ച്ചെ നടക്കുന്ന സെമിയില്‍ ബാഴ്‌സലോണ – ഒസസൂന എഫ് സിയെ നേരിടും.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. മരിയോ ഹെര്‍മോസോയിലൂടെ അത്ലറ്റികോ ഡി മാഡ്രിഡ് മുന്നിലെത്തി. എന്നാല്‍ 20-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗെറിലൂടെ റയലിന്റെ മറുപടിയെത്തി. 29-ാം മിനിറ്റില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡി റയലിനെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അന്റോയിന്‍ ഗ്രീസ്മാന്‍ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.

Top