സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് സമനില

വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് സമനില. ആവേശകരമായ മത്സരത്തില്‍ ലെവന്റെയാണ് റയല്‍ മാഡ്രിഡിനെ 3-3 സമനിലയില്‍ തളച്ചത്. രണ്ട് തവണ പിറകില്‍ പോയ റയല്‍ മാഡ്രിന്റെ രക്ഷകനായത് വിനീഷ്യസ് ആണ്.

അഞ്ചാം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ റയലിനെ മുന്നിലെത്തിച്ചു. 46ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിയിലൂടെ ലെവാന്റെ തിരിച്ചടിച്ചു. 57ാം മിനിറ്റില്‍ ഹൊസെ ക്യാംപാനയിലൂടെ ലെവാന്റെ ലീഡെടുത്തെങ്കിലും 73ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു.

79ാം മിനിറ്റില്‍ റോബര്‍ പിയര്‍ റയലിനെ ഞെട്ടിച്ചപ്പോള്‍ ഏഴ് മിനിറ്റിനുശേഷം വിനീഷ്യസ് റയലിനായി ആശ്വാസ സമനില ഗോള്‍ നേടി. രണ്ട് കളിയില്‍ നാല് പോയിന്റുമായി റയല്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്.

Top