ഷോട്ടുകളുടെ പെരുമഴ; എന്നിട്ടും റയലിന് സമനില

ലാലിഗയിൽ  ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡിന് സമനില. ഇന്ന് ബെർണബെയുവിൽ വെച്ച് കാദിസിനെ നേരിട്ട റയൽ മാഡ്രിഡ് ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തി എങ്കിലും ഗോളടിക്കാൻ മാത് ആഞ്ചലോട്ടിയുടെ ടീമിനായില്ല. 36 ഷോട്ടുകൾ ആണ് ഇന്ന് റയൽ മാഡ്രിഡ് തൊടുത്തത്.

ഒന്ന് പോലും വലയിൽ എത്തിയില്ല. കാദിസിന്റെ ഗോൾ കീപ്പർ ലെഡെസ്മ മികച്ച സേവുകളും നടത്തി.ഈ സമനില റയലിനെ 43 പോയിന്റുമായി ഒന്നാമത് നിർത്തുന്നു. കാദിസ് ഇപ്പോഴും റിലഗേഷൻ സോണിലാണ്.

Top