റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്‌റ്റെഗുയിയെ പുറത്താക്കി

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്റ്റെഗുയിയെ പുറത്താക്കി. സമീപകാലത്തെ മോശം പ്രകടനം മുന്‍നിര്‍ത്തി ഇദ്ദേഹത്തെ പുറത്താക്കാന്‍ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.

ലോപ്റ്റെഗുയിക്ക് പകരക്കാരനായി എത്തുന്നത് മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയാണെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലി ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കോന്റെ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോന്റെയെ പുറത്താക്കി മൗറീസിയോ സാറിയാണ് ഇപ്പോള്‍ ചെല്‍സി പരിശീലകന്‍.

Top