ക്രിസ്മസ് സമ്മാനമായി ഔഡി കാറുകള്‍ നല്‍കി റയല്‍ മാന്‍ഡ്രിഡ്; സന്തോഷത്തോടെ താരങ്ങൾ

സ്പാ നിഷ് ഫുട്‌ബോള്‍ ക്ലബായ റയല്‍ മാന്‍ഡ്രിഡ് ക്രിസ്മസിന് തങ്ങളുടെ എല്ലാ താരങ്ങള്‍ക്കും പരിശീലകനും ഔഡി കാറുകള്‍ സമ്മാനമായി നല്‍കി. മാത്രമല്ല കാറിന്റെ മോഡലും ഇഷ്ടനിറവും കളികാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഏറ്റവും വില കൂടിയ മോഡല്‍ തിരഞ്ഞെടുത്തത് മാഡ്രിഡ് ക്യാപ്റ്റനായ സെര്‍ജിയ റാമോസാണ്. എന്നാല്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍ തിരഞ്ഞെടുത്തത് ടീം കോച്ചായ സിനദിന്‍ സിദാനും ഫോര്‍വേഡ് പ്ലെയറായ കരീം ബെന്‍സമയുമാണ്.

സെര്‍ജിയ റാമോസ് തിരഞ്ഞെടുത്തത് 86,000 പൗണ്ട് വരുന്ന ഔഡി A8 50 TDI ക്വാട്രോ ടിപ്ട്രോണിക് പതിപ്പാണ്. 67,000 പൗണ്ട് വരുന്ന ചുവന്ന നിറത്തിലുള്ള ഔഡി ഇ-ട്രോണ്‍ 55 ആണ് ഫ്രഞ്ച് താരമായ റാഫേല്‍ വരാന്‍ സ്വന്തമാക്കിയത്.

Top