യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1000 ഗോളടിക്കുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ്

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇതിഹാസം എഴുതി റയൽ മാഡ്രിഡ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1000 ഗോളടിക്കുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ കളിയുടെ പതിനാലാം മിനുട്ടിൽ പിറന്ന കെരീം ബെൻസിമയുടെ ഗോളിലാണ് 1000 ഗോളുകൾ എന്ന നാഴികക്കല്ല് റയൽ മാഡ്രിഡ് പിന്നിട്ടത്. ശക്തറിനെതിരെ ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് റയൽ മാഡ്രിഡ് നേടിയത്.

1955 മിഗ്വൽ മുനോസാണ് റയൽ മാഡ്രിഡിനായി ആദ്യ ഗോൾ നേടിയത്. റയലിന്റെ 600ആം ഗോളടിച്ചത് ഡേവിഡ് ബെക്കാമാണ് 800മത്തെയും 900മത്തെയും യൂറോപ്യൻ ഗോളുകൾ അടിച്ചത് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 75 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ ബെൻസിമയുടെ സമ്പാദ്യം. അതിൽ 62 ഗോളുകളും റയൽ മാഡ്രിഡിന് വേണ്ടിയാണ്. റൗളും(66) ക്രിസ്റ്റ്യാനോ റൊണാൾഡോയും(106) മാത്രമാണ് എക്കാലത്തെയും മികച്ച റയൽ മാഡ്രിഡ് ഗോൾ വേട്ടക്കാരിൽ ബെൻസിമക്ക് മുന്നിലുള്ളത്. എക്കാലത്തെയും മികച്ച ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാരിൽ മെസ്സി,ക്രിസ്റ്റ്യാനോ, ലെവൻഡോസ്കി എന്നിവർ മാത്രമാണ് ബെൻസിമക്ക് മുന്നിൽ ഇനിയുള്ളത്.

Top