സ്പാനിഷ് ലാലീഗ: ലെഗാനസിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് രണ്ടാസ്ഥാനത്ത്

മാഡ്രിഡ്:സ്പാനിഷ് ലാലീഗയില്‍ രണ്ടാംസ്ഥാനത്തെത്തി റയല്‍ മാഡ്രിഡ്. വാലറ്റക്കാരായ ലെഗാനസിനെ ഗോള്‍മഴയില്‍ മുക്കിയാണ് റയല്‍ മാഡ്രിഡ് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

മടക്കമില്ലാത്ത അഞ്ചു ഗോളിനായിരുന്നു ലെഗാനസിന്റെ ജയം. റയലിനുവേണ്ടി സില്‍വ ഡി ഗോസ് (7), ടോണി ക്രൂസ് (8), ക്യാപ്റ്റന്‍ സെര്‍ജി റാമോസ് (24 പെനാല്‍റ്റി), കരിം ബെന്‍സേമ (69 പെനാല്‍റ്റി), ലൂക്ക യോവിച്ച് എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ഇതോടെ പത്ത് കളികളില്‍ നിന്ന് 21 പോയിന്റുമായി റയല്‍ ഗ്രാനഡയെ പിന്തള്ളി ബാഴ്സയ്ക്ക് പിറകില്‍ രണ്ടാമതെത്തി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുമായി ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

എട്ടം തോല്‍വി ഏറ്റുവാങ്ങിയ ലെഗാനസ് പതിനൊന്ന് കളികളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്.

Top