സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്

റിയാദ്: സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയര്‍ ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തില്‍ ബാഴ്‌സയ്ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. 13-ാം തവണ റയല്‍ സൂപ്പര്‍ കോപ്പ സ്വന്തമാക്കി. 14 തവണ സൂപ്പര്‍കോപ്പ നേടിയ ബാഴ്‌സലോണയുടെ റെക്കോര്‍ഡിന് അടുത്തെത്താനും റയലിന് സാധിച്ചു.

രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ റോഡ്രി?ഗോ കൂടി ഗോള്‍ കണ്ടെത്തിയതോടെ സ്‌കോര്‍നിലയില്‍ റയല്‍ 4-1ന് മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്തിന് ശേഷം അഡീഷണല്‍ സമയം മത്സരത്തിന് അനുവദിച്ചില്ല. റയല്‍ മാഡ്രിഡ് സൂപ്പര്‍കോപ്പയുടെ ചാമ്പ്യന്മാരെന്ന് അതിനോടകം വ്യക്തമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹോം സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്താന്‍ യോഗ്യതയുള്ള ടീം റയല്‍ മാഡ്രിഡ് തന്നെയാണ്.

മത്സരം 10 മിനിറ്റിലെത്തുമ്പോഴേയ്ക്കും റയല്‍ മാഡ്രിഡ് രണ്ട് ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10-ാം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ഗോള്‍വല ചലിപ്പിച്ചത്. മത്സരത്തില്‍ ബാഴ്‌സലോണയുടെ ഏക ഗോള്‍ 33-ാം മിനിറ്റില്‍ വന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയല്‍ വീണ്ടും മുന്നിലെത്തി. മൂന്നാം ?ഗോളിലൂടെ വിനീഷ്യസ് ജൂനിയര്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.

Top