നെയ്മറെ സ്വന്തമാക്കാനുള്ള പോരാട്ടവുമായി റയല്‍ മാന്‍ഡ്രിഡും ബാഴ്‌സലോണയും

നെയ്മറെ സ്വന്തമാക്കാനുള്ള പോരാട്ടവുമായി റയല്‍ മാന്‍ഡ്രിഡും ബാഴ്‌സലോണയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ട്രാന്‍സ്ഫര്‍ ജാലകം അടഞ്ഞതോടെ റയലിന്റെ ശ്രദ്ധ നെയ്മറിലേക്കായി. മാഞ്ചസ്റ്റര്‍ യുണൈഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ കൊണ്ടുവരാനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. സൂപ്പര്‍താരങ്ങളില്ലാത്ത ടീമിലേക്ക് ചേക്കേറാനാണ് നെയ്മര്‍ക്കും താത്പര്യം എന്ന് റിപ്പോര്‍ട്ടുണ്ട്.

ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാഡിനെ ടീമിലെത്തിച്ചെങ്കിലും ക്ലബ്ബിന്റെ താരപ്പകിട്ടിന് നെയ്മര്‍ തന്നെ വേണമെന്നാണ് റയലിന്റെ നിലപാട്.

സിനദിന്‍ സിദാന്റെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റയല്‍. നെയ്മറെ വിട്ടുനല്‍കാന്‍ പി.എസ്.ജി. സമ്മതം അറിയിച്ചിട്ടുണ്ട്. 1750 കോടിയോളം രൂപയ്ക്കാണ് പി.എസ്.ജി നെയ്മറെ വാങ്ങിയത്. ആ തുക കിട്ടണമെന്നാണ് പി.എസ്.ജി.യുടെ നിലപാട്.

സ്പാനിഷ് ലാലിഗയില്‍ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുന്നത് സെപ്റ്റംബര്‍ രണ്ടിനാണ്. നെയ്മറെ സ്വന്തമാക്കാന്‍ ലാലിഗ വമ്പന്മാരായ ബാഴ്‌സയും റയലും കിണഞ്ഞ് പരിശ്രമിക്കും.

Top