Real Madrid 2-1 Malaga: Zidane’s men bounce back through Ramos’ double

മാഡ്രിഡ്: നായകന്‍ സെജിയോ റാമോസിന്റെ ഇരട്ടഗോളില്‍ റയല്‍ മാഡ്രിഡിന് മലാഗക്കെതിരെ ജയം.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മലാഗയെ മാഡ്രിഡ് പരാജയപ്പെട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും ഉറച്ച അവരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ റാമോസ് രക്ഷകനാകുകയായിരുന്നു.

ആദ്യ പകുതിയിലായിരുന്നു റാമോസിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ അനോര്‍ അകോസ്റ്റയിലൂടെ മലാഗ ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

Top