സ്പാനിഷ് ലീഗ്: റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി റയല്‍ വലാഡോലിഡ്

ലണ്ടന്‍: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി റയല്‍ വലാഡോലിഡ്. റയല്‍ മികച്ച കളിപുറത്തെടുത്തെങ്കിലും ഗോരഹിതമായിരുന്നു ആദ്യപകുതി. തുടര്‍ന്ന് കരീം ബെന്‍സിമയുടെ മികച്ച ഷോട്ടിലൂടെ 82ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ 88ാം മിനിറ്റില്‍ റയലിന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തി വലാഡോലിഡ് താരം സെര്‍ജി ഗ്വാര്‍ഡിയോള അവരുടെ സമനില ഗോള്‍ നേടുകയായിരുന്നു. 1-1 എന്ന സമനിലയിലാണ് റയലിനെ വലോഡോലിഡ് പിടിച്ചുകെട്ടിയത്.

ഒരു ജയവും ഒരു സമനിലയുമായി റയല്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് നിലവിലുള്ളത്. സെവിയ്യയാണ് ഒന്നാമത്. ഫോമിലേക്ക് തിരിച്ചുവന്ന ഗ്യാരത് ബേയ്ലിനെയും ഹമോസ് റൊഡ്രിഗാസ് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയാണ് റയല്‍ കളിച്ചത്.ആദ്യ മത്സരത്തില്‍ റയല്‍ മികച്ച ജയം നേടിയിരുന്നു. വയഡോലിഡും ആദ്യ കളി ജയിച്ചിരുന്നു.

Top