ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്

ലാലിഗയിൽ പ്രമുഖരെല്ലാം പോയിന്റ് നഷ്ടപ്പെടുത്ത മാച്ച് വീക്കിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്ന് ലാലിഗയിൽ ഒസാസുനയെ നേരിട്ട റയൽ മാഡ്രിഡ് ഗോൾ രഹിത സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു.

സ്വന്തം ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡിന് ഈ നിരാശയാർന്ന ഫലം. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ റയലിന് ഇന്നായില്ല. വിജയിച്ചില്ല എങ്കിലും ഇപ്പോഴും റയൽ മാഡ്രിഡ് ആണ് ലീഗിൽ ഒന്നാമത്. 21 പോയിന്റാണ് റയലിന് ഉള്ളത്. സെവിയ്യ, റയൽ ബെറ്റിസ്, സോസിഡാഡ് എന്നീ ടീമുകൾക്കും 21 പോയിന്റ് വീതം ഉണ്ട്.

Top