ശരിക്കും എന്തിരൻ ഉണ്ട്, സിനിമയിൽ അല്ല യാഥാർഥ്യത്തിൽ!

ROBOT

നയെ സഹായിക്കുന്ന ചിട്ടിയും, സ്നേഹത്തോടെ മറ്റുള്ളവരോട് ഇടപെടുന്ന ചിട്ടിയെയും ഒക്കെ നാം എസ്. ശങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രത്തിൽ കണ്ടതാണ്. കാര്യങ്ങൾ മനഃപാഠമാക്കാനും സംസാരിക്കാനും ഒക്കെ സഹായിക്കുന്ന ഒരു യന്ത്ര മനുഷ്യൻ. അതായിരുന്നു എന്തിരൻ എന്ന സിനിമയിലെ ചിട്ടി. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിൽ ഒരു ചിട്ടി ഉണ്ട്. അതിൽ ഇപ്പോ എന്താ ഇത്ര അതിശയം, ഈ ലോകത്ത് റോബോട്ടുകൾ ഒക്കെ ഉണ്ടെന്നു ഞങ്ങൾക്ക് അറിയാം എന്ന് പറയുന്നവരോട് ഇതാ ഈ യന്ത്ര മനുഷ്യന്റെ ചില സവിശേഷതകൾ പങ്കു വയ്ക്കാം.

ഈ ചിട്ടി രജനികാന്തിന്റെ തന്നെ രൂപത്തിൽ ഉള്ള ഒരാളാണ്. സിനിമയിൽ നാം കണ്ട അതെ രൂപത്തിൽ ഉള്ള ഒരു യന്ത്ര മനുഷ്യൻ. മാസാചുസേറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Massachusetts Institute of Technology) എന്ന സ്ഥാപനമാണ് ഇത്തരം ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. മറ്റുള്ള ആളുകളെ പഠിക്കാനും അത്തരം സന്ദർഭങ്ങൾ വീണ്ടും എത്തുമ്പോൾ, പ്രതികരിക്കാനും ഒക്കെ കഴിയുന്ന തരത്തിൽ ഉള്ള റോബോട്ടുകളെയാണ് ഇവർ വികസിപ്പിച്ചെടുത്തത്. കാറുകളെ നിയന്ത്രിക്കുക എന്നതാണ് റോബോട്ടിന്റെ ലക്ഷ്യം. മനുഷ്യർ അടുത്ത നിമിഷം എന്ത് ചെയ്യും എന്ന് മുൻകൂട്ടി ചിന്തിക്കുന്ന പോലെ തന്നെ ഓട്ടോണോമസ് കാറുകളെ നിയന്ത്രിക്കുകയാണ് ഈ എന്തിരന്റെ ജോലി. മുന്നിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഏതു രീതിയിൽ നിയന്ത്രിക്കണം എന്ന കാര്യങ്ങൾ പഠിക്കുകയും നിയന്ത്രിക്കുകയുമാണ് പ്രധാന ലക്ഷ്യം. മറ്റു ഏജെന്റുകൾ അല്ലെങ്കിൽ എങ്ങനെ പ്രതികരിക്കും, നല്ല തീരുമാനങ്ങൾ എങ്ങനെ കൈകൊള്ളാം എന്നതൊക്കെയാണ് ഈ റോബോട്ട് നിയന്ത്രിക്കുന്നത്.

മനുഷ്യരുടെ മുഖത്തോട് സാമ്യമുള്ള റോബോട്ടുകളെ നിർമ്മിക്കുക എന്ന വലിയ ഒരു വെല്ലുവിളിയാണ് എം. ഐ. റ്റി സ്വീകരിച്ചത്. ഏത് മുഖം വേണം എന്ന് തീരുമാനിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് മുഴുവൻ സുപരിചിതമായ ചിട്ടിയുടെ മുഖം സ്വീകരിക്കാൻ തീരുമാനിക്കുന്നത്.

Top