പുല്‍വാമ ഭീകരാക്രമണം: കശ്മീരില്‍ കളിക്കില്ലെന്ന് സൂപ്പര്‍ ടീം, മത്സരം അനിശ്ചിതത്വത്തില്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് മിനേര്‍വ പഞ്ചാബ് പിന്മാറുന്നു. നാളെ നടക്കേണ്ട റിയല്‍ കാശ്മീരി മിനേര്‍വ പഞ്ചാബ് മത്സരത്തില്‍ നിന്നാണ് പഞ്ചാബ് പിന്മാറിയത്.

മത്സരത്തിനായി ഇന്ന് കശ്മീരില്‍ എത്തേണ്ട പഞ്ചാബ് യാതൊരു സുരക്ഷ ഉറപ്പും ഇല്ലാത്ത കശ്മീരിലേക്ക് തങ്ങള്‍ യാത്ര ചെയ്യില്ല എന്ന് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.കളി മാറ്റി വെക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. കാശ്മീരിലേക്ക് പോകണമെങ്കില്‍ പട്ടാളമോ കാശ്മീര്‍ പൊലീസോ തങ്ങള്‍ സുരക്ഷിതരാണെന്ന് എഴുതി ഉറപ്പ് തരണമെന്നും മിനേര്‍വ പറഞ്ഞു.

കാശ്മീരിലേക്ക് മത്സരത്തിനായി പോകേണ്ട എന്നാണ് തങ്ങളുടെ സംസ്ഥാനത്തില്‍ നിന്നും കിട്ടിയിട്ടുള്ള നിര്‍ദേശം. അങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെ അവരെ കാശ്മീരില്‍ പോകാന്‍ നിര്‍ബന്ധിക്കും എന്നും മിനേര്‍വ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം കളി ഉപേക്ഷിച്ചതിന്റെ പേരില്‍ 3 പോയന്റ് കാശ്മീരിന് നല്‍കുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മിനേര്‍വ പഞ്ചാബ് പറഞ്ഞു.

Top