റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം ; മൂന്നംഗ സംഘം അറസ്റ്റില്‍

arrest

ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊന്ന മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.

വസ്തു ഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്.

Top