real estate 25 lakhs rupees theft from kunjako boban

കൊച്ചി:റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപെട്ട് സിനിമാതാരം കുഞ്ചാക്കോ ബോബനെ കബളിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശി അറസ്റ്റില്‍.
കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്.

25 ലക്ഷം രുപയാണ് താരത്തെ കബളിപ്പിച്ച് പ്രതി തട്ടിയെടുത്തത്. കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, ഇടപാട് നടന്നില്ല വാങ്ങിയ പണം തിരികെ നല്‍കാത്തതില്‍ നാല്മാസം മുന്‍പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ഉണ്ടായത്

കടവന്ത്ര പോലീസ് കട്ടപ്പനയില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Top