കളിക്കിടെ മൈതാനത്തേക്ക് ആരാധകരുടെ പാവയേറ് ; കാര്യമറിഞ്ഞാൽ നിങ്ങളും കയ്യടിക്കും,വീഡിയോ കാണാം

സ്പാനിഷ് ലീഗിൽ കഴിഞ്ഞ ദിവസം റയൽ ബെറ്റിസ് ഹോം ഗ്രൌണ്ടായ ബെനിറ്റോ വില്ലാമറൈന്‍ സ്റ്റേഡിയം കൗതുകമുണർത്തുന്ന ഒരു കാഴ്ച്ചക്ക് വേദിയായി.റയല്‍ ബെറ്റിസ് റയൽ സോസിഡാഡ് മത്സരം കാണാനെത്തിയ ബെറ്റിസ് ആരാധകർ കൈനിറയെ കളിപ്പാട്ടങ്ങളുമായാണ് ഗ്യാലറിയിലെത്തിയത്. ഇരു ടീമുകളും ഫാഫ് ടൈമിൽ മൈതാനം വിട്ടപ്പോൾ റയൽ ബെറ്റിസ് ആരാധകർ കയ്യിലുണ്ടായിരുന്ന കളിപ്പാട്ടങ്ങൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞു. ഗ്രൗണ്ട് ആയിരക്കണക്കിന് കളിപ്പാട്ടങ്ങൾക്കൊണ്ട് നിറഞ്ഞു. കാര്യമറിഞ്ഞപ്പോൾ റയൽ ബെറ്റിസ് ആരാധകർക്കായി കയ്യടിക്കുകയാണിപ്പോൾ ഫുട്‌ബോൾ ലോകം.

 

ഒരു ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് റയൽ ബെറ്റിസ് ആരാധകർ കളിപ്പാട്ടങ്ങളും പാവകളുമായി ഗ്യാലറിയിലെത്തിയത്. ഈ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ക്രിസ്മസ് ദിനത്തിൽ നിർധനരായ വിദ്യാർഥികൾക്ക് സമ്മാനമായി നൽകും.  ഏതായാലും ബെറ്റിസ് ആരാധകരുടെ ഈ സൽപ്രവൃത്തി ഫുട്‌ബോൾ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. മത്സരത്തിൽ റയൽ സോസിഡാഡിനെ റയൽ ബെറ്റിസ് എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. ലാലീഗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബെറ്റിസ് ഇപ്പോൾ.

Top