മോദിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാര്‍ ; ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി നവീന്‍കുമാര്‍ യാദവ്(31) ആണ് അറസ്റ്റിലായത്.

പ്രകോപനകരമായ പ്രസ്താവന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയത്. മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്, ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്.

മാര്‍ച്ച് 26ന് ഇട്ട പോസ്റ്റ് വിവാദമായതോടെ യുവാവ് പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ പോലീസില്‍ പരാതി എത്തിയതോടെ കേസെടുക്കുകയായിരുന്നു. മോദിയുടെ പ്രവര്‍ത്തനങ്ങളിലുള്ള നിരാശമൂലമാണ് പോസ്റ്റിട്ടതെന്നാണ് യുവാവിന്റെ മൊഴി.

Top