ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാനൊരുങ്ങി യെച്ചൂരി; തടയിട്ട് പി.ബി

yechuri

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് സീതാറാം യെച്ചൂരി പൊളിറ്റ് ബ്യൂറോ യോഗത്തെ അറിയിച്ചു.

എന്നാല്‍, തോല്‍വി കൂട്ടുത്തരവാദിത്വമാണെന്ന് വിലയിരുത്തിയ യോഗം യെച്ചൂരിയുടെ രാജിസന്നദ്ധത നിരസിച്ചു.പരാജയത്തിന്റെ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താനേല്‍ക്കുന്നതായി യെച്ചൂരി യോഗത്തില്‍ പറഞ്ഞു. എന്നാല്‍, പി.ബി. യെച്ചൂരിയുടെ രാജിനീക്കത്തിന് തടയിട്ടു. തോല്‍വിയുടെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിക്ക് മാത്രമല്ലല്ലോയെന്ന് പി.ബി. പറഞ്ഞു.

Top