ന്യൂഡല്‍ഹി: പോര് വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ച് കിഴക്കന്‍ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാകുന്നവിധം പൂര്‍ണ്ണ സജ്ജമായതായി സൈന്യ. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയില്‍ വീണ്ടും വിലയിരുത്തും.
പതിനായിരത്തോളം സൈനികരെ വിന്യസിച്ചാണ് കിഴക്കന്‍ ലഡാക്കിലെ ചൈനീസ് പ്രകോപനം. ഇതില്‍ പകച്ച് പോയിട്ടില്ല എന്ന് തെളിയിക്കും വിധമാണ് ഇന്ത്യ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിരവധി പോര് വിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുന്‍നിരയിലെ താവളങ്ങളിലേക്കും എയര്‍ സ്ട്രിപ്പുകളിലേക്കും എത്തിച്ചിരിക്കുകയാണ്.
ഭൂമിശാസ്ത്രപരമായി ഇവിടെ ചൈനയേക്കാള്‍ മേല്‍ക്കോയ്മ ഇന്ത്യയ്ക്കാണ്. സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാര്‍ തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ ബേസുകളില്‍ നിന്ന് സംഘര്‍ഷ മേഖലകളിലേക്ക് അതിവേഗമെത്താന്‍ സാധിക്കും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ കരസേനയ്ക്ക് വ്യോമ പിന്തുണ നല്കാന് അമേരിക്കന്‍ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ച് കഴിഞ്ഞു.
ഗാല്‍വന്‍ താഴ്വരയിലും സംഘര്‍ഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാന്‍ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ആണ് തയാറായിട്ടുള്ളത്. സൈനികരെയും സാമഗ്രികളും എത്തിക്കാന്‍ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും തയ്യാറാണ്.