ചര്‍ച്ചയ്ക്ക് തയ്യാര്‍; ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെ സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വം മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ പ്രകടനം കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കരുത്. നേതാക്കളുമായി ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കെ സുധാകരന്‍ അറിയിച്ചു. പരിഹരിക്കാത്ത പ്രശ്നങ്ങളില്ല പരസ്യ പ്രസ്താവനകള്‍ അവസാനിക്കാനും അദ്ദേഹം പറഞ്ഞു.

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തും. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു സുധാകരന്‍.

Top