സൈക്കോളജിക്കല്‍ ത്രില്ലർ ‘ദ കില്ലിംഗ് ഓഫ് സേക്രട്ട് ഡിയറിന്റെ’ ട്രെയിലര്‍ എത്തി

സൈക്കോളജിക്കല്‍ ത്രില്ലർ സിനിമ ദ കില്ലിംഗ് ഓഫ് സേക്രട്ട് ഡിയറിന്റെ ട്രെയിലര്‍ പുറത്ത് എത്തി.

യോര്‍ഗോസ് ലാന്തിമോസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബര്‍ ഇരുപതിന് തീയേറ്ററുകളിലെത്തും.

സൈക്കോളജിക്കല്‍ ത്രില്ലറായി നിര്‍മ്മിച്ചിരിക്കുന്ന കില്ലിംഗ് ഓഫ് സേക്രട്ട് ഡിയറില്‍ കോളിന്‍ ഫാരെലാണ് നായകനായെത്തുന്നത്. സര്‍ജനായാണ് ഫരെല്‍ വേഷമിടുന്നത്.

നിക്കോള്‍ കിഡ്മാന്‍ സഹതാരമായി അഭിനയിക്കുന്ന സിനിമയില്‍ അലീഷ്യ സില്‍വര്‍സ്റ്റോണ്‍, റാഫെ കാസെഡി,ബില്‍ ക്യാംപ്, ബാരി കോഹന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Top