ഇവിഎമ്മില്‍ അധിക വോട്ട്: കളമശ്ശേരി കി‍ഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിങ്

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിംഗ് നടക്കും. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.

ക‍ഴിഞ്ഞ 23ാം തിയ്യതി നടന്ന തെരഞ്ഞെടുപ്പില്‍ ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതായി കണ്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്.

മോക്ക് പോളിംഗിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതോടെയാണ് ഇവിഎമ്മിൽ അധിക വോട്ട് കണ്ടെത്തിയത്. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

Top