നടി ആക്രമിക്കപ്പെട്ട കേസിൽ പുനരന്വേഷണം വേണം: പി.സി.ജോർജ്

കൊച്ചി: ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസ് പുനരന്വേഷിക്കേണ്ടതാണെന്ന് പി.സി.ജോർജ്. പൊലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസെന്ന് വ്യക്തമായിരിക്കുന്നു. പൊലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും പി.സി.ജോർജ് പറ‍ഞ്ഞു.

ഈ കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കി പെരുമാറണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും പി.സി.ജോർജ് പറഞ്ഞു.

Top