Re enquiry bar case; kodiyeri satement

kodiyeri

തിരുവനന്തപുരം: അഴിമതിക്കാരുമായി കൂട്ടുകൂടാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചുവെന്ന സുകേശന്റെ ആരോപണത്തോടെ ഇടതുപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളായി പുറത്തുവരുന്നത്.

തുടരന്വേഷണം ശക്തമായി നടത്തി വിജിലന്‍സ് വിശ്വാസമാര്‍ജിക്കണം. രാഷ്ട്രീയം വേറെ അഴിമതി വേറെ. അഴിമതിക്കെതിരെ ശക്തമായ നടപടിക്ക് പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി പറഞ്ഞു.

Top