re election at malappuram and chennai rk nagar on april 12

ന്യൂഡല്‍ഹി: മലപ്പുറത്തെയും ചെന്നൈ ആര്‍ കെ നഗറിലെയും ഉപതിരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ മാസം 12 ന് നടക്കും. വോട്ടെണ്ണല്‍ ഏപ്രില്‍ 17 ന് നടത്തും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കാം.

ജയലളിത പ്രതിനിധീകരിച്ച ചെന്നൈ ആര്‍ കെ നഗറും ഇ.അഹമ്മദ് എം പി പ്രതിനിധീകരിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലവുമാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

മലപ്പുറത്ത് ഇ അഹമ്മദിന്റെ ഒഴിവില്‍ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന. ശക്തികേന്ദ്രമായതിനാല്‍ ഇവിടെ വിജയം ഉറപ്പിച്ചാണ് ലീഗ് നേതൃത്യം നില്‍ക്കുന്നത്. എന്നാല്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

Top