‘ആര്‍ഡിഎക്‌സ്’: ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ആര്‍ഡിഎക്‌സ്.കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് ഒരു പുതിയ അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് വില്‍പ്പന ആയി എന്നതാണ് അത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സ് ആണ് വന്‍ തുകയ്ക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കിയിട്ടുള്ള പ്രതീക്ഷ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ആര്‍ജിഎക്‌സ് എത്തുന്നത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. അന്‍പറിവ് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ ചമന്‍ ചാക്കോ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കല്‍, സംഗീതസംവിധാനം സാം സി എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി ആര്‍ ഒ ശബരി.

Top