ഗ്ലാമര്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍; ആര്‍ഡിഎക്‌സ് ലവിന്റെ ട്രെയിലര്‍ റീലിസ് ചെയ്തു

ഗ്ലാമര്‍ താരം പായല്‍ രജ്പുത് നായികയാകുന്ന പുതിയ തെലുങ്കുചിത്രം ആര്‍ഡിഎക്‌സ് ലവിന്റെ ട്രെയിലര്‍ റീലിസ് ചെയ്തു. സിനിമയുടെ ടീസര്‍ മേനീപ്രദര്‍ശനത്താല്‍ വിവാദം തീര്‍ത്തിരുന്നു. ട്രെയിലറില്‍ ഗ്ലാമര്‍ രംഗങ്ങള്‍ക്കു പകരം പായലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതേ നടി നായികയായി എത്തിയ ആര്‍എക്‌സ് 100 എന്ന ചിത്രവും റിലീസിനു മുമ്പേ ഗ്ലാമര്‍ രംഗങ്ങളുടെ പേരില്‍ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

Top