ആര്‍.ഡി.എക്സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

ര്‍.ഡി.എക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്‌നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഒപ്റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്ന. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്. സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ആര്‍.ഡി.എക്സ് ഗംഭീര വിജയം നേടുകയും 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സായിരുന്നു.

 

View this post on Instagram

 

A post shared by Arjun (@inst.arjun)

Top