പുല്‍വാമയില്‍ ഉപയോഗിച്ചത് ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും;ഫോറന്‍സിക്ക് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോറന്‍സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീര്യമേറിയ ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഭീകരത വര്‍ധിപ്പിക്കാനാണ് ആര്‍ഡിഎക്‌സ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഫോറസന്‍സിക് സയന്‍സ് ലബോട്ടറിയിലെ വിദഗ്ധരാണ് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത്.

ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും നിറച്ച മാരുതി ഇക്കോ കാറാണ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കാറുള്‍പ്പടെയുള്ള സ്‌ഫോടനവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ ഭീകരാക്രമണത്തിന്റെ ശക്തി വര്‍ധിപ്പിച്ചുകൊണ്ട് വലിയ രീതിയില്‍ ആളുകളെ കൊന്നൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇതിനായാണ് ഐര്‍ഡിഎസ് ഉപയോഗിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജയ്‌ഷെ മുഹമ്മദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 14 നാണ് പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

Top