rdo-visited-aiadmk mlas-resort

ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരം കൂവത്തൂരിലെ ഹോട്ടല്‍ റവന്യൂ സംഘവും പോലീസും സന്ദര്‍ശിച്ചു.

റിസോര്‍ട്ട് വാസം സ്വമേധയാ തീരുമാനിച്ചതെന്ന് എഐഎഡിഎംകെ എം എല്‍ എമാര്‍ ഉദ്യോഗസ്ഥ സംഘത്തോട് വ്യക്തമാക്കി.

റിസോര്‍ട്ടിനു പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറും ഉണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത്.

എംഎല്‍എമാര്‍ എവിടെയെന്ന് അറിയിക്കണമെന്നു മദ്രാഹ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതു മുന്‍നിര്‍ത്തി ഡിജിപി അടക്കമുള്ളവര്‍ ഇവിടെ എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനു മുന്നോടിയായാണ് ആര്‍ഡിഒയുടെ സന്ദര്‍ശനം.

Top