ശ്രീനാഥ് ഭാസിക്കെതിരെ പരാതി; പണം വാങ്ങി വഞ്ചിച്ചുവെന്നാണ് ആരോപണം

ടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് ആക്ഷേപം. നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ. എട്ട് യുവാക്കൾ ചേർന്ന് ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. പ്രതിഫലമായി ആറു ലക്ഷം രൂപ നടൻ ആവശ്യപ്പെട്ടു. നാല് ലക്ഷം നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകാമെന്ന് സംരംഭകർ ഏറ്റു. ഈ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടൻ അസൗകര്യം അറിയിച്ചതിനാൽ പരിപാടി ഇന്നത്തേക്ക് മാറ്റി. എന്നാൽ തിയതി വീണ്ടും മാറ്റാൻ ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം.

Top