കൊറോണ; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലന ക്യാംപ് നീട്ടിവച്ചു

ബംഗളൂരു: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലന ക്യാംപ് നീട്ടിവച്ചുവെന്ന് റിപ്പോര്‍ട്ട്. ബംഗളുരുവില്‍ ഈ മാസം 21ന് ക്യാംപ് ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ശക്തമായി വ്യാപിക്കുന്നത് കൊണ്ടാണ് തീരുമാനം. ആര്‍സിബിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കളിക്കാരുടെയും പരിശീലകരുടെയും ആരാധകരുടെയും സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ക്യാംപ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുന്നുവെന്നാണ് വ്യക്തമാക്കിയത്.

എല്ലാ താരങ്ങളെയും ഒന്നിച്ച് ഒരുസ്ഥലത്ത് ഇപ്പോള്‍ കൊണ്ടുവരുന്നത് ഉചിതമാകില്ല. എല്ലാവരുമായും വ്യക്തിപരമായ നിലയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി.

Top