RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം

പുതുതലമുറ കെടിഎം 390 ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുകയാണ്, ഇതിന്റെ ഭാഗമായി നിലവിലെ പതിപ്പായ കെടിഎം RC390-യെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചു.

ഡീലര്‍ഷിപ്പുകള്‍ നിലവിലെ മോഡലിന് ബുക്കിംഗ് എടുക്കുന്നത് നിര്‍ത്തി സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെടിഎം RC 390 സെഗ്മെന്റിലെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളാണ്.

കാലക്രമേണ, മോട്ടോര്‍ സൈക്കിളിന് സ്ലിപ്പര്‍ ക്ലച്ച് ഉള്ള ഒരു അപ്‌ഡേറ്റ് ചെയ്ത എഞ്ചിന്‍, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റിനുപകരം സൈഡ് സ്ലംഗ് എക്സ്ഹോസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി അപ്ഡേറ്റുകള്‍ ലഭിച്ചു.

മോട്ടോര്‍സൈക്കിളിന് നിരവധി മെക്കാനിക്കല്‍ അപ്ഡേറ്റുകളും ഇതിനിടയില്‍ ലഭിച്ചു, പക്ഷേ ലഭിച്ച ഒരേയൊരു കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ വ്യത്യസ്ത കളര്‍ ഓപ്ഷനുകളും വ്യത്യസ്ത ഗ്രാഫിക്‌സും അവതരിപ്പിച്ചു എന്നതാണ്.അതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന പഴയതാണ്, വിപണിയില്‍ അപ്‌ഡേറ്റ് ആവശ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കെടിഎം പുതുതലമുറ RC390-യില്‍ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മോട്ടോര്‍ സൈക്കിള്‍ ആദ്യം യൂറോപ്പിലും പിന്നീട് ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തും. അടുത്ത തലമുറ കെടിഎം RC390 ഇന്ത്യന്‍ വിപണിയിലേക്കുള്ള അരങ്ങേറ്റത്തിന് സജ്ജമാണെന്നാണ് സൂചനകള്‍.

കെടിഎം ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്ന് ഔട്ട്ഗോയിംഗ് മോട്ടോര്‍സൈക്കിള്‍ നിര്‍ത്തുകയും നീക്കം ചെയ്യുകയും ചെയ്തു. പുതുതലമുറ മോട്ടോര്‍സൈക്കിളിന്റെ അവതരണത്തിന് ഇത് കൃത്യമായ തീയതി നല്‍കുന്നില്ലെങ്കിലും, അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ അരങ്ങേറ്റം നടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

 

 

Top