RBI’s Sachet can help curb ponzi schemes

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ വെബ് സൈറ്റ് അവതരിപ്പിച്ചു.www.sachet.rbi.org എന്നാണ്‌ വെബ് സൈറ്റ് വിലാസം. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.

നിക്ഷേപം സ്വീകരിക്കാന്‍ അനുവദിച്ചിട്ടുള്ള കമ്പനികളുടെ വിവരങ്ങളും ഇതുസംബന്ധിച്ച നിയമങ്ങളും സൈറ്റില്‍ ഉണ്ടാകും. അനുമതിയില്ലാതെ നിക്ഷേപ സ്വീകരിക്കുന്ന കമ്പനികളെക്കുറിച്ച് പരാതി നല്‍കുന്നതിനും വെബ്‌സൈറ്റിലൂടെ കഴിയും.

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യല്‍, കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വെബ്‌സൈറ്റ് വഴി പരാതി നല്‍കാം.

തട്ടിപ്പ് പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന തലത്തില്‍ പ്രത്യേക സമിതിയും ഇതോടൊപ്പം പ്രവര്‍ത്തിക്കും. സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ ആര്‍ബിഐയുടെ നേതൃത്വത്തിലാകും സമിതിയുടെ പ്രവര്‍ത്തനം.

നിയമം ലംഘിച്ച് നിരവധി സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. നിയമവിരുദ്ധ നിക്ഷേപം സ്വീകരിക്കല്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി സ്വീകരിക്കാനാണ് വെബ്‌സൈറ്റുണ്ടാക്കി പരാതികള്‍ സ്വീകരിക്കുന്നത്.

നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കല്‍, നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യല്‍, വായ്പകള്‍ക്ക് കുറഞ്ഞ പലിശ ഈടാക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്.

നല്‍കിയ പരാതികളുടെ പുരോഗതി പരിശോധിക്കാനും സംവിധാനമുണ്ട്. നിക്ഷേപം സ്വീകരിക്കാന്‍ അനുവദിച്ചിട്ടുള്ള കമ്പനികളുടെ വിശദവിവരങ്ങള്‍ സൈറ്റിലുണ്ടാകും. അതുപോലെതന്നെ നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളും ലഭ്യമാകുന്നമുറയ്ക്ക് സൈറ്റില്‍ ഉള്‍പ്പെടുത്തും.

Top