RBI’s Raghuram Rajan warns against loans for ‘useless’ degrees

Raghuram Rajan

നോയിഡ: വിദ്യാഭ്യാസ വായ്പ വ്യാപകമാകുന്നതിനെതിരേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ്. വലിയ തുക ഫീസ് ഈടാക്കി മൂല്യമില്ലാത്ത ബിരുദങ്ങള്‍ നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ചറിയുകയും അകറ്റി നിര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഗവേഷണസര്‍വകലാശാലകളില്‍നിന്നു വിദ്യാഭ്യാസം നേടുന്നതിനു ചെലവേറിയിരിക്കുകയാണ്. യോഗ്യരായവര്‍ക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കാന്‍ ആത്മാര്‍ഥമായ ശ്രമംവേണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഭദ്രതയുള്ളവര്‍ വായ്പ തുക തിരിച്ചടയ്ക്കണം സാമ്പത്തികമായി പിന്നോക്കം നില്കുന്നവരോടും തുച്ഛമായ വരുമാനമുള്ളവരോടും തിരിച്ചടവിന്റെ കാര്യത്തില്‍ മൃദു സമീപനം സ്വീകരിക്കുകയും വേണം.

നിലവാരമില്ലാത്ത വിദ്യാഭ്യാസം നല്കി വിദ്യാര്‍ഥികളെ കടക്കെണിയിലേക്കു തള്ളി വിടുന്ന സ്ഥാപനങ്ങളെ ബാങ്കുകള്‍ തിരിച്ചറിയണം. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ചിലവേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രഭാഷണവും ആരും ദീര്‍ഘകാലത്തേക്ക് ഓര്‍ത്തിരിക്കാറില്ല. കുറച്ചു നാളുകള്‍ക്കു ശേഷവും എന്റെ വാക്കുകള്‍ നിങ്ങള്‍ ഓര്‍ക്കുകയാണെങ്കില്‍ ഞാന്‍ ഒരു ശരാശരി പ്രസംഗകന്‍ ആണെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

ഇന്ന് സുലഭമായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നുണെ്ടങ്കിലും ഇത് ഒരു നല്ല പ്രവണതയല്ല. ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ജോലികളുടെ മാനദണ്ഡം അറിവും കഴിവുമാണ്.

നല്ല സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കൊപ്പം ബാങ്ക് ലോണിന്റെ സഹായത്തോടെ സാധരണക്കാര്‍ക്കും നിലവാരമുള്ള ഡിഗ്രികള്‍ നേടാന്‍ കഴിയും. എന്നാല്‍ ബാങ്കുകള്‍ വായ്പ നല്കുന്നത് ജീവകാരുണ്യ പ്രവൃര്‍ത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പ്രശ്‌നങ്ങള്‍ റിസര്‍വ് ബങ്കിന്റെയും സര്‍ക്കാരിന്റെയും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top