രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കം; ആദ്യം സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍

ഡൽഹി: രാജ്യത്ത് ഡിജിറ്റൽ രൂപയ്ക്ക് ഇന്ന് തുടക്കമാകും. ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റൽ രൂപ സർക്കാർ കടപ്പത്രത്തിലൂടെയാണ് ആദ്യമായി പരീക്ഷിക്കുകയെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

എസ്ബിഐ അടക്കം ഒൻപത് ബാങ്കുകളാണ് ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിൽ പങ്കാളികളാകുക. ദ്വിതീയ വിപണിയായ സർക്കാർ കടപ്പത്രങ്ങളിൽ ഇടപാടുകൾ പൂർത്തിയാക്കാനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ ഉപയോഗിക്കുന്നത്. മൊത്തവിൽപ്പന സെഗ്മെന്റിലാണ് ഇടപാട് നടത്തുക.

ഇ- റുപേയുടെ കടന്നുവരവ് അന്തർ ബാങ്ക് വിപണികളെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് റിസർവ് ബാങ്ക് പറയുന്നു. ഇത് ഉപയോഗിച്ചുള്ള സെറ്റിൽമെന്റുകൾ ഇടപാടുകളുടെ ചെലവ് കുറയാൻ സഹായിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

Top