പുതിയ 200 രൂപയുടെ നോട്ടുകള്‍ നാളെ തന്നെ പുറത്തിറക്കുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പുതിയ 200 രൂപയുടെ നോട്ടുകള്‍ നാളെ തന്നെ പുറത്തിറക്കുമെന്ന് ആര്‍ബിഐ.

തുടക്കത്തില്‍ 200രൂപ മൂല്യത്തിലുള്ള 50കോടിയോളം നോട്ടുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം.

അതേസമയം പുതിയനോട്ടുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ മാത്രമേ പുറത്തിറങ്ങുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ അച്ചടിപൂര്‍ത്തിയായനോട്ടുകള്‍ വിനായക ചതുര്‍ഥിദിനമായ നാളെതന്നെ പുറത്തിറക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു.

നോട്ട് നിരോധനത്തിന്‌ശേഷം വിപണിയിലെ ചില്ലറക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ ജൂണിലാണ് 200രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്.

Top