പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും

ന്യൂഡല്‍ഹി: പണലഭ്യത ഉറപ്പുവരുത്തുന്നതിനായും ധനകാര്യ സ്ഥാപനമായി ഐഎല്‍ആന്റ്എഫ്എസ് ബാധ്യത വരുത്തിയതിനെതുടര്‍ന്ന് വിപണിയില്‍ പണലഭ്യത കുറഞ്ഞത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും.

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുന്നതിനാണ് നവംബര്‍ 15ന് ഇത്രയും തുക വിനിയോഗിക്കുക. ഓപ്പണ്‍ മാര്‍ക്കറ്റ് ഒപ്പറേഷന്‍സ് വഴിയാകും വിപണിയില്‍ 12,000 കോടി എത്തിക്കുക.

Top