തിരഞ്ഞെടുപ്പിനുമുമ്പ് ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങുന്നു

rbi

മുംബൈ: ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

പണനയ അവലോകന യോഗത്തിനുശേഷം വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടാകുക. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് സൂചന.സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാനും വിപണിയിലെ പണലഭ്യത ഉയര്‍ത്താനുമായിരിക്കും ആര്‍ബിഐ ശ്രമിക്കുക. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.

Top