ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ ആര്‍.ബി.ഐ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം

ന്യൂഡല്‍ഹി: കരുതല്‍ ധനം കൈമാറിയതിന് പിന്നാലെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐയുടെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണവും വിറ്റു. ഇക്കാലയളവില്‍ 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ആര്‍.ബി.ഐ വാങ്ങുകയും ചെയ്തു.

ആര്‍.ബി.ഐയുടെ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ ജൂണ്‍ വരെയാണ്. എന്നാല്‍ ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും സ്വര്‍ണം വിറ്റത്. അതേസമയം കഴിഞ്ഞ തവണ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ആണ്.

ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതമാകാന്‍ കാരണം ബിമല്‍ ജലാന്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറായതാണ് എന്നാണ് സാമ്പത്തിക വിഗ്ദ്ധര്‍ പറയുന്നത്.വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ ഫോറെക്സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ്.

Top